ഉത്തർപ്രദേശ്: അയോധ്യയിലെ രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന അന്തിമവിധി അംഗീകരിക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. കോടതി വിധി എന്തായാലും അതു നടപ്പാക്കും. പക്ഷെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ തയാറാകുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി നീട്ടി; ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ ഉടന്‍
യു പിയിലെ മുസ്‌ലിം ജനസംഖ്യ 18 ശതമാനം ആണ്. ഞങ്ങൾ നൽകിയ 25 ലക്ഷം വീടുകളിൽ 30-35 ശതമാനം വീടുകള്‍ മുസ്‌ലിങ്ങള്‍ക്കാണ് ലഭിച്ചത്. പാവപ്പെട്ട മുസ്ലിം കുടുംബങ്ങള്‍ ഉണ്ട്. അവര്‍ക്ക് ആനുകൂല്യങ്ങള്‍ ആവശ്യമാണ്, അതുകൊണ്ട് ഞങ്ങള്‍ അവര്‍ക്ക് നല്‍കി. അവര്‍ മുസ്‌ലിംകളായതിനാല്‍ ഞങ്ങള്‍ സഹായം നല്‍കിയില്ലെന്ന് പറയാന്‍ കഴിയില്ല. സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ ക്ഷേമ പദ്ധതികളുടെ പ്രയോജനം ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്നത് മുസ്‌ലിങ്ങളാണെന്ന് മനസിലാകുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Post Your Comments