Latest NewsNewsIndia

പാക്കിസ്ഥാൻ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന്‌ കരസേന മേധാവി

ന്യൂഡൽഹി: പാക്കിസ്ഥാൻ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന്‌ കരസേന മേധാവി ബിപിന്‍ റാവത്ത്. പുല്‍വാമ, ഉറി പോലുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ എങ്ങനെ മറുപടി നല്‍കുമെന്നറിയാതെ ഭയത്തിലാണ് നിലവിൽ പാക്കിസ്ഥാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഭോഗം ധ്യാനം പോലെ മനോഹരം; സെക്സ് ഗുരു ഓഷോ രജനീഷ് പറഞ്ഞത്

പാക്കിസ്ഥാനിലെ അസ്ഥിരമായ അവസ്ഥ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നല്ലതാണ്. ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെ കുറിച്ച് പാക്കിസ്ഥാന്‍ ഭയക്കുന്നുണ്ട്. അവരുടെ ആക്രമണങ്ങള്‍ ഇന്ത്യ കൊടുത്ത തിരിച്ചടികള‍് അത്തരത്തിലായിരുന്നു.

ALSO READ: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ചൈനയുമയി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖകളില്‍ എപ്പോഴും ഡിഫന്‍സീവ് ആയി നില്‍ക്കുന്ന സമീപനത്തില്‍ സൈന്യം മാറ്റം വരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ സേനയ്ക്ക് ബുള്ളറ്റുകളുടെ യും ഷെല്ലുകളുടെയും കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയാ പത്ത് ദിവസം യുദ്ധം ചെയ്യാനുള്ള ആയുധങ്ങളും ബുള്ളറ്റുകളും സേനയുടെ കയ്യിലുണ്ട്. ബിപിന്‍ റാവത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button