
മണാലി•മണാലിയിലെ അലിയോ പ്രദേശത്ത് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ കുളു പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി.
ഒരു പിമ്പ് ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ക്കായി ഇടപാട് ഉറപ്പിക്കാന്‍ നല്‍കിയ 16,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്തില്‍ നിന്നും ലുധിയാനയില്‍ നിന്നും ഉള്ളവരാണ് പെണ്‍കുട്ടികള്‍.
രണ്ജീത് കൗര്‍ (40), ചമന്‍ ദീപ് (25), ശുഷില്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ അനാശാസ്യം (തടയല്‍) നിയമം വകുപ്പ് 3,4,6 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments