Latest NewsNewsGulfQatar

വിപണിയിൽ നിന്ന് ഈ ഗുളികകൾ ഖത്തർ പിൻവലിച്ചു : കാരണമിതാണ്

ദോഹ : വിപണിയിൽ നിന്നും റാനിറ്റിഡിൻ ഗുളികകൾ ഖത്തർ പിൻവലിച്ചു. അർബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിൻ, സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിൻ ഗുളികകളിൽ ഉള്ളതിനാണ് പൊതു, സ്വകാര്യ ഫാർമസികളിൽ നിന്നും ഈ മരുന്ന് പിൻവലിച്ചത്. യുഎസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി എന്നിവരുടെ പ്രാഥമിക പരിശോധനയിൽ ചെറിയ തോതിൽ നിട്രോ സോഡിമെതിലാമിൻ അടങ്ങിയതായി കണ്ടെത്തിയതും നടപടിക്ക് കാരണമായി.

Also read : ഓൺലൈൻ ഇടപാടുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ തട്ടിപ്പ് നടത്താതിരിക്കാൻ നിയന്ത്രണങ്ങൾ വരുന്നു

മുൻകരുതലിന്റെ ഭാഗമായാണ് ഖത്തർ വിപണിയിൽ നിന്നും ഇവ നീക്കുന്നത്. പരിശോധനയുടെ തുടർ വിവരങ്ങൾക്കായി രാജ്യാന്തര അധികൃതരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യാന്തര, പ്രാദേശിക പരിശോധനകളുടെ ഫലം ലഭിച്ചാലുടൻ ഗുളികകളുടെ ഉപയോഗം സംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കും. അതുവരെ ഈ ഗുളികകൾ കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശം തേടണമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം എന്നാൽ രാജ്യാന്തര സംഘടനകളോ സ്ഥാപനങ്ങളോ നിലവിൽ റാനിറ്റിഡിൻ ഗുളിക പിൻവലിക്കാൻ നിർദേശിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button