അനധികൃത കുടിയേറ്റക്കാർക്ക് നാട്ടിൽ തിരികെ പോകുവാൻ അവസരം ഒരുക്കി മലേഷ്യൻ സർക്കാർ. ഇതനുസരിച്ച് മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേഷ്യൻ സർക്കാർ പൊതു മാപ്പ് പ്രഖ്യാപിച്ചു. പൊതു മാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുവാൻ യാത്രാ രേഖകൾ, പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേണ്ട പിഴതുകയായ 700 മലേഷ്യൽ റിങിറ്റ് എന്നിവ വേണം.
2019 ഡിസംബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി. പ്രസ്തുത പദ്ധതി പ്രകാരം കീഴടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതല്ല. മലേഷ്യയിൽ നിരവധി ഇന്ത്യക്കാർ തൊഴിൽ കരാർ/ വിസ/ വർക്ക് പെർമിറ്റ് എന്നിവ ഇല്ലാതെ ജോലി നോക്കുന്നുണ്ട്. അംഗീകൃത വിസ ഇല്ലാത്ത വർക്കെതിരെ തൊഴിൽ ദാതാവ്് മോശമായി പെരുമാറുക, വേതനം നൽകാതിരിക്കുക, പാസ്‌പോർട്ട് പിടിച്ച് വയ്ക്കുക, മെഡിക്കൽ സൗകര്യം നൽകാതെ അസുഖം ബാധിക്കുമ്പോൾ ഉപേക്ഷിക്കുക തുടങ്ങിയ പ്രവർത്തികൾ കാരണമാണ് ഭൂരിപക്ഷം കുടിയേറ്റക്കാരും മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്.
കോലാലംപൂരിലെ ഇന്ത്യൻ ഹൈക്കമീഷൻ സ്വമേധയാ ഇന്ത്യൻ തൊഴിലാളികൾക്ക് എമർജൻസി സർട്ടിഫിക്കേറ്റ്, എമിഗ്രേഷൻ ക്ലിയറൻസ് എന്നിവ നൽകി വരുന്നു. ആയതുകൊണ്ട് മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയാളികൾ പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭ്യർതഥിച്ചു.
Post Your Comments