തിരുവനന്തപുരം: ഇനി കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ പിടിവീഴും. അംഗീകൃത സ്‌റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്ന കെഎസ്‌ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. ഇത്തരക്കാർ കുറച്ചുപേരുണ്ടെന്നും അവരെക്കൂടി തിരുത്തല്‍ നടപടികളും തുടര്‍പരിശീലനവും നല്‍കി സേവനതല്‍പരരും ആത്മാര്‍ഥതയുമുള്ളവരാക്കി മാറ്റുമെന്നും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി ദിനേശ് വ്യക്തമാക്കി. തിരുവനന്തപുരം-മൂലമറ്റം ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ കൊട്ടാരക്കര വയയ്ക്കലിൽ 4 വിദ്യാര്‍ഥിനികളെ കയറ്റാതെ പോയതും 16നു തിരുവനന്തപുരം വെടിവച്ചാന്‍ കോവില്‍ ജംക്ഷനില്‍ 2 സിറ്റി ഫാസ്റ്റ് ബസുകള്‍ നിർത്താതെ പോയതുമായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read also: വനിതാ ഡോക്ടറുടെ മാനസിക പീഡനം, ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണു
Post Your Comments