തിരുവനന്തപുരം: ടിക് ടോകിൽ വൈറലായ സ്വകാര്യ ബസിന് ഒടുവിൽ പണി കിട്ടി. രണ്ട് ദിവസം മുൻപാണ് കുതിരാനില്‍ ബസ് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുകയായിരുന്നു ജോണി എന്ന ബസ്. കുതിരാനിലെ മണിക്കൂറുകള്‍ നീണ്ട പതിവു കുരുക്ക് ഒഴിവാക്കാനാണ് നീണ്ടവരിയില്‍ നിന്നു ഇടത്തോട്ടു തിരിഞ്ഞ് മറുവഴിയിലൂടെ വീണ്ടും മെയിന്‍ റോഡിലേക്ക് ബസ് കയറിയത്. ഇവിടുത്തെ കുരുക്ക് വാര്‍ത്തയും വിവാദവുമായ പശ്ചാത്തലത്തിൽ കുതിരാനിലെ യാഥാര്‍ഥ്യം അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന ലക്ഷ്യത്തോടെ തൃശൂര്‍ സ്വദേശിയായ അജില്‍ ഈ വീഡിയോ എടുത്തത്. എന്നാൽ ബസ് ഇപ്പോൾ പീച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് ഇട്ട പോസ്റ്റിന് വിമര്‍ശനങ്ങളും ഏറെ വരുന്നുണ്ട്. ഇതേ യാത്രയില്‍ ബസ് മറ്റൊരു കാറില്‍ ഇടിച്ചതിന് കേസ് ഉള്ളതിനാല്‍ കസ്റ്റഡിയില്‍ എടുത്തെന്നും വിശദീകരണം പോലീസ് നൽകി. എന്നാൽ കാർ ബസിന്റെ പിറകിലാണ് ഇടിച്ചതെന്നാണ് നിരവധി പേർ വ്യക്തമാക്കുന്നത്.
Read also: കുതിച്ചുപായുന്നൊരു ബസ് ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം; സംഭവമിങ്ങനെ
Post Your Comments