മുടികൊഴിച്ചിൽ സ്ത്രീകളെയും,പുരുഷനെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചിലുണ്ടാകുന്നു. ഡയറ്റും ജീവിതരീതികളുമാണ് ഇതിൽ പ്രധാനം. ഡയറ്റുമായി ബന്ധപ്പെട്ട മുടികൊഴിച്ചിലിനെ കുറിച്ചാണ് ചുവടെ പറയുന്നത്.
രക്തത്തില്‍ അയണിന്റെ അളവ് ഗണ്യമായി കുറയുന്നത് ക്രമേണ ഇത് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ എന്നൊരവസ്ഥയിലേക്ക് എത്തിക്കുകയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്യുന്നു. എപ്പോഴും ക്ഷീണം, രോഗപ്രതിരോധശേഷി കുറയുന്നതിനാലുണ്ടാകുന്ന പലതരം അസുഖങ്ങള്‍, തലവേദന, ശ്വാസതടസം- എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ വിളർച്ച കാരണമുണ്ടായേക്കാം. ഇക്കൂട്ടത്തിലുള്‍പ്പെടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിലും. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അയേണ്‍ അത്യാവശ്യമാണ്. അതിനാൽ അയണ്‍ ആവശ്യത്തിന് ലഭിക്കാതാകുമ്പോള്‍ രോമകൂപങ്ങളില്‍ ആവശ്യത്തിന് ഓക്‌സിജനെത്താതിരിക്കുന്നു.ഇതോടെ മുടി കൊഴിയാനും മുടി ‘ഡ്രൈ’ ആകാനും ഇടയാക്കുന്നു. ഒപ്പം ചര്‍മ്മത്തിന്റെ തിളക്കവും ആരോഗ്യവും നഷ്ടപ്പെട്ടേക്കാം.
Also read : ആത്മവിശ്വാസം ഈ പ്രായത്തില്‍
അതിനാൽ അയൺ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്തി ഇതിനെ ചെറുക്കുക. വിളര്‍ച്ചയുണ്ടെന്ന് മനസിലാക്കിയാല്‍ ഒരു ഡോക്ടറെ കാണുക. ക്രമാതീതമായ തോതില്‍ അയേണ്‍ കുറവുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ടോണിക്കോ ഗുളികകളോ കഴിക്കുക. . ഒപ്പം തന്നെ ഡയറ്റാണ് ഏറ്റവും സുപ്രധാനമായ മരുന്ന് എന്നുകൂടി തിരിച്ചറിയുക.
Post Your Comments