ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്ക് കടുത്ത നിരാശ. വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിൽ നിന്നും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ലോക ചാമ്പ്യനായ പി.വി.സിന്ധു പുറത്തായി. തായ്ലൻഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് അഞ്ചാം സീഡായ സിന്ധുവിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോൽപ്പിച്ചത്.
ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള 2 എണ്ണത്തിലും പരാജയപ്പെടുകയായിരുന്നു.സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത് സ്കോര്‍: 21-12, 13-21, 19-21. ഇതോടെ ചൈന ഓപ്പണ്‍ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായിരുന്നു. ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയും,ഏഷ്യന്‍ ഗെയിംസ് ടീമിനത്തില്‍ വെങ്കല മെഡല്‍ ജേതാവുമാണ് പോണ്‍പാവീ ചോചുവോങ്.
Post Your Comments