ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, മുഖത്തെ ചുളിവുകള്‍ എന്നിവ മാറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു.
മുഖത്തെ ചുളിവുകള്‍ മാറാന്‍ ബീറ്റ്റൂട്ട് കൊണ്ട് എന്തൊക്കേ ചെയ്യാം എന്ന് നോക്കാം.
1.ഒരു ടീസ്പൂണ്‍ പാല്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
2. മൂന്ന് ടീസ്പൂണ്‍ തൈര് നാല് ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ നല്ല പോലെ മിക്സ് ചെയ്യുക. 15 മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖം കഴുകുക.
Post Your Comments