ജക്കാർത്ത•ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ കിഴക്കൻ ജാവ പ്രവിശ്യയിയില്‍ ശക്തമമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിയുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ജിയോ ഫിസിക്‌സ് ഏജൻസി അറിയിച്ചു.
മിനിറ്റുകൾക്ക് മുമ്പ് 5.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നുവെന്ന് ഏജൻസി ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
രാത്രി 2.06 നാണ് ഭൂകമ്പം ഉണ്ടായത്. തുബാനിൽ നിന്ന് 56 കിലോമീറ്റർ അകലെയും 656 കിലോമീറ്റർ ആഴത്തിൽ കടൽത്തീരത്തിനടിയിലാണ് പ്രഭവകേന്ദ്രവമെന്നു അധികൃതർ പറഞ്ഞു.
ഏതാനും മിനിറ്റുകൾക്ക് ശേഷം, സമുദ്രനിരപ്പിന് കീഴിൽ 623 കിലോമീറ്റർ ആഴത്തിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെടുകയായിരുന്നു.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments