UAELatest NewsNewsGulf

ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും : നിയമം ഭേദഗതി ചെയ്ത് ദുബായ്

ദുബായ് :    ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും നല്‍കാന്‍ തീരുമാവുമായ ദുബായ്. ഇതിനായി നിയമം ഭേദഗതി യെ്തു. നേരത്തേ സ്വദേശികള്‍ക്ക് മാത്രം നല്‍കിയിരുന്ന സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് കൂടി നല്‍കാന്‍ ദുബായ് ഇരാദ കേന്ദ്രത്തിന്റെ നിയമാവലിയിലാണ് മാറ്റം വരുത്തിയത്.

Read Also : പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമായ തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവര്‍ക്ക് ലോകോത്തര ചികില്‍സയും പുരധിവാസവും ഉറപ്പാക്കുന്ന വിധം ദുബായ് ഭരണാധികാരി ഷെയ്ഖ്് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് നിയമം ഭേദഗതി ചെയ്തത്. ലഹരി ആസക്തിക്ക് അടിപ്പെടുന്നരെ നിയമങ്ങള്‍ക്ക് വിധേയമായി ദുബായ് ഇരാദ കേന്ദ്രത്തില്‍ ചികില്‍സിക്കും. 10 വര്‍ഷത്തോളം പുനരധിവാസത്തിന് സൗകര്യമൊരുക്കും. കേന്ദ്രം മുന്നോട്ടുവെക്കുന്ന രോഗാവസ്ഥ അനുഭവപ്പെടുന്നവരെ ഇരാദയില്‍ എത്തിക്കാം.

പബ്ലിക് പ്രോസിക്യൂഷന്‍, മറ്റ് ജുഡീഷ്യല്‍ സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍ദേശപ്രകാരം ഇവിടെ പുനരധിവാസവും ചികില്‍സയും ഉറപ്പാക്കും. ചികില്‍സയില്‍ കഴിയുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവില്ല. എന്നാല്‍, കൈവശമുള്ള ലഹരിവസ്തുക്കള്‍ ഇവര്‍ കൈമാറാന്‍ തയാറാകണം. വീണ്ടും ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം മാത്രമേ നടപടികളുണ്ടാകൂ. 10 വര്‍ഷം വരെ കേന്ദ്രത്തില്‍ തങ്ങാമെങ്കിലും കോടതിയുടെ നിര്‍ദേശപ്രകാരമായിരിക്കും ഇവരുടെ ഡിസ്ചാര്‍ജ് നടപടികളും തീരുമാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button