KeralaLatest NewsNews

പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമായ തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമായ തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പുരോഗതിക്ക് ഉതകുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ മേഖലകളില്‍ പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി കമ്പനി രൂപവത്കരിച്ചു. വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് സുരക്ഷിതമായ നിക്ഷേപം നടത്താനുള്ള മാര്‍ഗം എന്ന നിലയിലാണ് കമ്പനി രൂപവത്കരിച്ചിരിക്കുന്നത്.

Read Also : കേരളത്തിൽ നിന്നും ഈ ഗൾഫ് നഗരത്തിലേക്കുള്ള വിമാന സർവീസിന് തുടക്കമിട്ട് ഇൻഡിഗോ

പത്തുകോടി പ്രവര്‍ത്തന മൂലധനമുള്ള കമ്പനി ഭരണസമിതിയുടെ പ്രഥമ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്നു.

വിനോദസഞ്ചാരം, വിമാനത്താവളം, തുറമുഖം, എന്‍.ആര്‍.ഐ. ടൗണ്‍ഷിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ എന്നീ മേഖലകളിലെ മുപ്പത് പദ്ധതികളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ആദ്യ ഭരണസമിതി യോഗം തീരുമാനിച്ചു. ഇതിനായി നിക്ഷേപ സംരംഭക യോഗങ്ങള്‍ ചേരും.

വിദേശ വ്യവസായി ഒ.വി. മുസ്തഫയാണ് കമ്പനിയുടെ വൈസ് ചെയര്‍മാന്‍. നോര്‍ക്ക റൂട്‌സ് സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി സ്‌പെഷല്‍ ഓഫീസറാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്തു നടന്ന ലോകകേരളസഭ സമ്മേളനത്തിന്റെ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. കമ്പനിയുടെ 74 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്കും 26 ശതമാനം സര്‍ക്കാരിനുമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button