Latest NewsNewsFashion

പണ്ട് മുതലുള്ള സ്ത്രീകളുടെ വാച്ച് പ്രേമം

കേരളത്തിലെ ചില സമുദായങ്ങളിൽ വിവാഹത്തിനു മുൻപ് ആദ്യത്തെ ചടങ്ങ് ആൺ‌വീട്ടുകാർ പെൺകുട്ടിക്ക്‌ വാച്ചുകെട്ടുക എന്നതായിരുന്നു. ഇടയ്ക്കൊക്കെ വസ്ത്രത്തിന്‌ അനുസരിച്ച് സ്ട്രാപ്പും ഡയലും നിറം മാറ്റാവുന്ന വാച്ചുകൾ വന്നും പോയും ഇരുന്നു.

ALSO READ: കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ

അൽപ്പകാലം മുൻപ് വാച്ചുകൾ ഫാഷനിലേക്ക്‌ ഇരമ്പിവന്നെങ്കിലും ന്യൂജെൻ കാർക്കുമാത്രം ധരിക്കാവുന്ന ഫാഷൻ അക്സസറികൾ ആയി, ഫാൻസി സ്റ്റോറുകളിൽ ആയിരുന്നു ഏറെക്കുറെ അവയുടെ സ്ഥാനം. എന്നാൽ, ഈയടുത്ത് കഥ മാറി. പ്രീമിയം ബ്രാൻഡ് വാച്ചുകൾ, ഫാഷൻ പ്രേമികളായ സ്ത്രീകളുടെ കളക്‌ഷനിലെ അത്യാവശ്യ ഘടകമായി വൻ കുതിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ; സർക്കാരിന് വേണ്ടി ഹാജരാകുന്നത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ പറഞ്ഞത്

പഴയതുപോലെ അലങ്കാരങ്ങൾ നിറഞ്ഞ ബ്രേസ്‌ലെറ്റ് സ്ട്രാപ്പുകളും ലളിതമായ ഡയലുകളുമായിട്ടല്ല ഇപ്പോൾ ലേഡീസ് വാച്ചുകളുടെ ഇരിപ്പ്, ജെന്റ്സ് വാച്ചുകൾ പോലെ വലിയ ഡയലുകളും ചെയിൻ- ലെതർ സ്ട്രാപ്പുകളും ആയി അത്യാവശ്യം ‘മാസ്കുലിൻ’ ആയാണ് അവയുടെ പുതിയ അവതാർ. സ്വർണത്തിലും പ്ലാറ്റിനത്തിലും ടൈറ്റാനിയത്തിലും മുതൽ, മേൽത്തരം ചീങ്കണ്ണിത്തോലിൽ വരെ തീർത്ത ഉടലുകൾ, അമൂല്യമായ രത്നക്കല്ലുകൾ പിടിപ്പിച്ച ഡയലുകൾ. വില പതിനായിരത്തിൽ തുടങ്ങി ലക്ഷങ്ങളിലേക്കു നീളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button