കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കേരള സർക്കാരിനു വേണ്ടി ഹാജരാകാനില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇത് സംബന്ധിച്ച വിവരം തുഷാർ മേത്ത സർക്കാർ അഭിഭാഷകനെ അറിയിച്ചു.
ALSO READ: ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നിയിട്ടുണ്ട്- വൈറലാകുന്ന കുറിപ്പ്
കുറ്റക്കാരായ നിർമ്മാതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതെ കേന്ദ്ര സർക്കാരിനെ സമീപിക്കുന്നതിലാണ് അതൃപ്തി. ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടുകളോട് നേരത്തെ തന്നെ കേന്ദ്ര സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സർക്കാറിന്റെ സർവകക്ഷിയോഗത്തിനു ശേഷം പോലും അത്തരത്തിൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായ്യിട്ടില്ലെന്നും , താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവിൽ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.
Post Your Comments