ന്യൂഡൽഹി: ഇന്ത്യയെ മുഴുവൻ ഭിന്നിപ്പിച്ചു നിർത്തുന്ന ഒരു രാഷ്ട്രീയ ആയുധമായി കാശ്മീരിനെ ഉപയോഗിക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി. കാശ്മീരിൽ ഭീകരർക്ക് ഇടം നൽകുന്ന തരത്തിലുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഫാറൂഖ് അബ്ദുള്ളയെ പോലുള്ള ദേശീയ നേതാക്കളെ തടവിലാക്കി ജമ്മു കാശ്മീരിൽ രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു വ്യക്തമാണ്. ഇതോടെ കാഷ്മീരിൽ ഭീകരർ നിറയും. കാശ്മീരിൽ ഭീകരർക്ക് ഇടമൊരുക്കുന്ന തരത്തിലുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
The Government should stop creating space for terrorists in Jammu & Kashmir and release all nationalist leaders ASAP.
— Rahul Gandhi (@RahulGandhi) September 17, 2019
It’s obvious that the Government is trying to remove nationalist ?? leaders like Farooq Abdullah Ji to create a political vacuum in Jammu & Kashmir that will be filled by terrorists.
Kashmir can then permanently be used as a political instrument to polarise the rest of India.
— Rahul Gandhi (@RahulGandhi) September 17, 2019
Post Your Comments