Latest NewsKerala

പിഎസ്സി ചോദ്യങ്ങൾ മലയാളത്തിൽ; അടുത്തവര്‍ഷംമുതല്‍ നടപ്പാക്കാന്‍ സാധ്യത

തിരുവനന്തപുരം: അടുത്തവര്‍ഷംമുതല്‍ പിഎസ്സി ചോദ്യങ്ങൾ മലയാളത്തിൽ നൽകുമെന്ന് സൂചന. ഈ വര്‍ഷം നവംബര്‍വരെയുള്ള പരീക്ഷകള്‍ക്ക് തീയതി നിശ്ചയിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതിനാലാണ് തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കുന്നത്. ഇംഗ്ലീഷില്‍ ചോദ്യം നല്‍കുന്നവര്‍തന്നെ മലയാളം തര്‍ജമയും ലഭ്യമാക്കണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. അതിന് വി.സി.തലത്തില്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കണം. ഏതൊക്കെ വിഷയങ്ങളില്‍ മലയാളത്തില്‍ ചോദ്യം ലഭ്യമാക്കാനാകുമെന്നും തീരുമാനിക്കേണ്ടതുണ്ട്.

Read also: എടിഎം : നിരക്കില്‍ മാറ്റം : പുതിയ നിരക്കുകള്‍ ഒക്ടൊബര്‍ ഒന്ന് മുതല്‍ : ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം

ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു. അത് ഈവര്‍ഷം ഡിസംബര്‍ മുതല്‍ നടപ്പാക്കുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ പോലീസ്-എക്‌സൈസ് ഓഫീസര്‍, ഫയര്‍മാന്‍ തുടങ്ങിയ പരീക്ഷകളായിരിക്കും ഇനി മലയാളത്തില്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button