ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ മുന്നേറ്റം തുടരുന്നു. കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ 51,200 കോടി വിദേശ നിക്ഷേപമാണ് ഇന്ത്യൻ ഓഹരികളിലേക്ക് ഉണ്ടായിട്ടുള്ളത്. പ്രധാനമായും ഫിനാൻഷ്യൽസ്, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ടെലികോം എന്നീ മേഖലകളിലെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയിട്ടുള്ളത്. ഇതിനായി ഉയർന്ന നിലവാരമുള്ള കമ്പനികളെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണ് ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയത്. 2020 ഡിസംബറിന് ശേഷം വിദേശ നിക്ഷേപകർ നടത്തിയ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇത്തവണത്തേത്. 62,016 കോടി രൂപയുടെ നിക്ഷേപമാണ് 2020 ഡിസംബർ മാസത്തിൽ ഉണ്ടായിട്ടുള്ളത്. 2021 ഒക്ടോബർ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപകരുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞിരുന്നു. ഇക്കാലയളവിൽ ഏകദേശം 2.46 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. എന്നാൽ, 2022 ജൂലൈ മുതൽ വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് തിരികെ എത്തുകയായിരുന്നു.
Post Your Comments