ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ഡി.പി നേതാക്കള്‍. മദനിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇനിയും വിചാരണ നീട്ടരുത്. വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പ് കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മദനി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
വിചാരണ നീളുന്നത് കേസിന്റെ മദനിക്ക് വിദഗ്ദ ചികിത്സ ലഭിക്കാന്‍ തടസമാകുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പി.ഡി.പി നേതാക്കള്‍ വ്യഴാഴ്ച മുഖ്യമന്ത്രിയെ കാണും. 1992-ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരിലാണ് 1998 മാര്‍ച്ച് 31-ന് മദനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ 1998- ഏപ്രിലില്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മദനിയെ തമിഴ്‌നാട് പൊലീസിന് കൈമാറി. 2007ല്‍ മദനി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടഴച്ചു. എന്നാല്‍ ബെംഗലുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17-നു കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ കേസിന്റെ വിചാരണ നേരിടുകയാണ് മദനി
Post Your Comments