Latest NewsIndiaNews

ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ നശിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്; വിമർശനവുമായി മായാവതി

ജയ്പൂർ: രാജസ്ഥാനില്‍ ബിഎസ്പിയുടെ 6 എംഎല്‍എമാരും കോണ്‍ഗ്രസിലേക്കു കൂറു മാറിയതിനെതിരെ വിമർശനവുമായി പാര്‍ട്ടി അധ്യക്ഷ മായാവതി. നടന്നത് വൻ ചതിയാണെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും അവർ വ്യക്തമാക്കി. എതിരാളികള്‍ക്കെതിരെ പൊരുതുന്നതിനു പകരം ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ നശിപ്പിക്കാനുള്ള ശ്രമമാണു കോണ്‍ഗ്രസിന്റേതെന്നും മായാവതി കൂട്ടിച്ചേർത്തു.

Read also: പൗരത്വ ബിൽ തർക്കം ; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

രാജസ്ഥാനില്‍ അശോക് ഗെലോട്ട് സർക്കാരിനെ ബിഎസ്പി പുറത്തു നിന്നു പിന്തുണച്ചു വരികയായിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി ബിഎസ്പി എംഎല്‍എമാര്‍ സ്പീക്കര്‍ സി.പി.ജോഷിയെ കണ്ടു കത്തു നല്‍കി. എംഎൽഎമാർ കൂറുമാറിയതോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 സീറ്റുണ്ടായിരുന്നത് 106 ആയി വര്‍ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button