കാസര്‍കോട്: മഞ്ചേശ്വരം കാരുണ്യമാതാ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് ഒരുമാസം ആയിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Read Also :പുലർച്ചെ മൂന്നുമണിക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീട് കത്തി , രക്ഷയായത് പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ
കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് പള്ളി വികാരി വിന്‍സെന്റ് സര്‍ദാന പറഞ്ഞു. പൊലീസിന് മേല്‍ സമ്മര്‍ദം ഉണ്ടോയെന്നറിയില്ല. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തുമെന്നും വിന്‍സെന്റ് സര്‍ദാന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം പതിനെട്ടിന് രാത്രിയാണ് പള്ളിക്ക് നേരെ അക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ മതില്‍ ചാടിക്കടന്ന് അകത്തെത്തി ഗ്ലാസുകള്‍ തകര്‍ക്കുകയായിരുന്നു. അക്രമികള്‍ വാളുമായി മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും പ്രതികളെ കണ്ടെത്താനായിട്ടില്ല.
അതേസമയം, ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചാണ് അക്രമി എത്തിയത്. ബൈക്കിന്റെ നമ്പറും സിസിടിവിയില്‍ പതിഞ്ഞില്ല. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ പ്രതികളെ പിടികൂടാനാകുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments