Latest NewsIndiaNews

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും

ന്യൂഡൽഹി: രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന വിഷയം ചർച്ചയാകും. തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്തി തിരുത്തൽ രേഖയും തയ്യാറാക്കും. സംഘടനാ പ്ലീന തീരുമാനങ്ങള്‍ ഓരോ സംസ്ഥാനത്തും എങ്ങനെ നടപ്പാക്കിയെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവും കേന്ദ്ര തലത്തിലുള്ള പാര്‍ട്ടി രേഖ അവതരിപ്പിക്കുന്നത്.

Read also: സിപിഎം അക്രമത്തെ തുടര്‍ന്ന് കോഴിക്കോട് യുവാവ് സ്വയം തീ കൊളുത്തി, നില അതീവ ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button