തിരുപ്പൂര്‍; അക്കൗണ്ട് തെറ്റി ക്രെഡിറ്റ് ആയ 40 ലക്ഷം ചെലവാക്കിയ ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. എല്‍ഐസി ഏജന്റ് ആയ വി ഗുണശേഖരനും ഭാര്യയ്ക്കുമാണ് ശിക്ഷ ലഭിച്ചത്. 2012ല്‍ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപ ക്രെഡിറ്റ് ആയിരുന്നു. പണം പിന്‍വലിച്ച് ദമ്പതികള്‍ സ്ഥലം വാങ്ങുകയും മകളുടെ കല്യാണം നടത്തുകയും ചെയ്തു. എന്നാൽ ഇവർ ഇത് തിരികെ നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ശിക്ഷ നൽകിയത്.
മൂന്ന് വര്‍ഷം തടവാണ് തിരുപ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. സംഭവം നടന്നിട്ട് ഏഴുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ പൂര്‍ത്തിയായി കോടതി വിധി വരുന്നത്.
Post Your Comments