കടം ചോദിക്കാനോ കടം ലഭിക്കാനോ സാധ്യതയുള്ള ബന്ധുമിത്രാദികളുമായി അമിത സംസര്‍ഗം അരുത്. വിപരീത സാഹചര്യങ്ങളെ അവസരോചിതമായി നേരിട്ടുകൊണ്ട് കഴിയുന്നതും കടം കൊള്ളാതെ നോക്കണം. എന്നിട്ടും നിവൃത്തിയില്ലെങ്കില്‍ പരിധിവിട്ട കടമരുത്. പലിശയും പരമാവധി പരിമിതമായിരിക്കണം. ഒരു വല്ലാത്തയോഗമാണ് ഋണ യോഗം. അപ്രതീക്ഷിതമായും അകാരണമായും നേരിടുന്ന കടം മൂലവും, അകാലത്തിലും അവിചാരിതമായും നേരിടുന്ന കടം മൂലവും സമാധാനം കെടുന്നത് ” ഋണയോഗം ” മൂലം തന്നെ.
കടം അകാല വാര്‍ദ്ധക്യം വരുത്തും. കടം ആത്മവീര്യം കെടുത്തും. കടം ജീവിതത്തിലെ ആശയും പ്രതീക്ഷയും തകര്‍ക്കും, കടം കര്‍മ്മവിലോപത്തിനിടയാക്കും, കടം പഠിപ്പിനെ തുലക്കും, കടം ആയുസ്സിനെ ബാധിക്കും, കടം സന്തോഷത്തിന് അറുതി വരുത്തും.കടം അഭിമാനത്തെ കെടുത്തും, ലഭ്യമായ ബഹുമാനവും, മാന്യതയും, അംഗീകാരവും കടം മൂലം ഇല്ലാതാകും, കടം ആശ്രിതരില്‍പ്പോലും മര്യാദയും മതിപ്പും ഇല്ലാതാക്കും, കടം എന്നും എവിടെയും സമൂല അന്തകന്‍ തന്നെ.കടം വീട്ടലിന് മാത്രമല്ല, അകാരണമായി കടം ബാധിക്കാതിരിക്കലിനും ഋണ യോഗം ശിഥിലമാക്കലിനും അനുദിനം അനുക്രമം ഐശ്വര്യാദി സമ്പല്‍സൗഭാഗ്യ സമൃദ്ധികളനുഭവിക്കലിനും, ഈ ഋണവിമോചന മഹാലക്ഷ്മ്യഷ്ടകം നിത്യപാരായണം തികച്ചും തികച്ചും ഉപകരിക്കും.
പുലരും മുന്നേ കുളിച്ച് ജപിച്ചശേഷം മാത്രം പാചകമാരംഭിക്കുകയും, മുടക്കാതെ സന്ധ്യക്ക് വിളക്കുവച്ച് നാമജപവും, അസ്തമയത്തിനു ശേഷം സ്വന്തം വാസസ്ഥലത്ത് പാചകം ചെയ്ത ഭക്ഷണം മാത്രം അത്താഴമാക്കുകയുംചെയ്‌താല്‍ പരാധീനതകള്‍ ഒഴിയും.സ്വന്തം വാസസ്ഥലത്ത് നിന്നൊഴികെ അത്താഴം ഭക്ഷിക്കാതിരിക്കുകയും ചെയ്തുകൊണ്ട് നിത്യവും സന്ധ്യാവന്ദനം തുടരുന്നിടത്ത് മഹാലക്ഷ്മി വിളയാടീടും. അല്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും എന്നതുപോലെ, ലഭ്യമായ സമ്പത്തിനനുസരിച്ച് പരാമാവധി ആഡംബര – സുഖ ജീവിതം മല്‍സര ബുദ്ധിയോടെ നയിക്കുന്നവരെ മഹാലക്ഷ്മി ശപിക്കുന്നു,
ഓം ശ്രീം മഹാലക്ഷ്‌മൈ്യ
ധനലക്ഷ്‌മൈ്യ വിശ്വലക്ഷ്‌മൈ്യ
ശ്രീം ശ്രീം കമലാനനായൈ
അംബികായൈ സുരാംഗനായൈ
ശ്രീം ശ്രീം മഹാലക്ഷ്‌മൈ്യ നമ:’
എന്ന മന്ത്രം 108 പ്രാവശ്യം 41 ദിവസം രാവിലെ മാത്രം ജപിക്കുക. കടബാധ്യത മാറുന്നതിനും സാമ്പത്തികാഭിവൃദ്ധിക്കും ഗുണകരമാണ്.
മഹാലക്ഷ്മി അഷ്ടകംദിവസേന ജപിക്കുന്നത് സകല ഐശ്വര്യങ്ങള്‍ക്കും നല്ലതാണ്.
Post Your Comments