വാഷിംഗ്ടണ്‍ : സൗദിയിലെ എണ്ണ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തോട് യുഎസ് സൈനികമായി പ്രതികരിച്ചേക്കുമെന്നു സൂചന . ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും ആശങ്കയിലായി. യുഎസ് സംവിധാനങ്ങള്‍ സര്‍വ സജ്ജമാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
യെമനിലെ ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രധാന ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന നിലപാടിലാണ് യുഎസ്. എന്നാല്‍, ഇറാന്‍ ആരോപണം നിഷേധിക്കുകയാണ്. ഈ മേഖലയിലുള്ള യുഎസ് സൈനികത്താവളങ്ങള്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്നും തങ്ങള്‍ പൂര്‍ണയുദ്ധത്തിനു സജ്ജരാണെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി. ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തില്‍ പൂര്‍ണ വിവരം കിട്ടാതെ എടുത്തുചാടരുതെന്നും നിയന്ത്രണം പാലിക്കണമെന്നും റഷ്യയും ചൈനയും യുഎസിനോട് ആവശ്യപ്പെട്ടു.
ട്രംപിന്റെ പ്രതികരണത്തില്‍ ഇറാനെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം ഇറാനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമെന്നു പറഞ്ഞിരുന്നു. ആക്രമണത്തെ അപലിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ഫോണില്‍ ബന്ധപ്പെട്ടു പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചു. ഫ്രാന്‍സ് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഹൂതി ആക്രമണം മേഖലയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയനും അഭിപ്രായപ്പെട്ടു
Post Your Comments