ന്യൂഡൽഹി: പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പ് എത്തുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ആപ്പിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ALSO READ: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു
മോദിയേയും പാർട്ടിയേയും പിന്തുണയ്ക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതിനായുള്ള ആപ്ലിക്കേഷനിൽ വൺ ടച്ച് നാവിഗേഷൻ, നാമോ എക്സ്ലൂസീവ് വിഭാഗം എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തുന്നത്.
ALSO READ: മദ്രാസ് ഹൈക്കോടതിയില്‍ ഭീകരാക്രമണ ഭീഷണി
ആപ്പ് പരിഷ്‌കരിക്കുന്ന വിവരം പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജ് വഴിയും അറിയിച്ചിട്ടുണ്ട്. അപ് ഡേറ്റ് ചെയ്യുന്ന ആപ്പിൽ ‘മൻ കീ ബാത്ത്’ കേൾക്കാനും സാധിക്കും. നിലവിൽ വിവിധ പ്ലാറ്റ്ഫോമുകളിലായി നിലവിൽ 1.5 കോടിയിലധികം ആളുകളാണ് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 2019 പൊതു തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് നമോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് ആപ്ലിക്കേഷനിൽ വൻ തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments