Latest NewsNewsIndia

ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ; രാജ്യത്തെ കോടിക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഗുണമുളള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ കോടിക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഇത് ഗുണം ചെയ്യും. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‍വാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ALSO READ: ദുബായിൽ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്‌ത പ്രതികൾ അറസ്റ്റിൽ

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിരുന്നു നിക്ഷേപത്തിന്‍റെ പലിശ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നല്‍കാനുളള എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ തീരുമാനത്തെ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു.

ALSO READ: ടു ജി സ്പെക്ട്രം കേസ്: പി ചിദംബരത്തിന്‍റെ അഴിമതി, ബഞ്ച് മാറ്റം

ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇപിഎഫ്ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴില്‍മന്ത്രാലയം തീരുമാനത്തെ എതിര്‍ത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button