Jobs & VacanciesLatest NewsNews

വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം

മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി ഹിന്ദി (ജൂനിയര്‍) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 19ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 225050.

മീനങ്ങാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ആരംഭിച്ച സായാഹ്ന ഡിപ്ലോമ കോഴ്‌സിലേക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി സെപ്തംബര്‍ 18ന് രാവിലെ 10ന് കോളജ് ഓഫീസില്‍ ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്/ബി.ഇ.യാണ് യോഗ്യത.

കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഹിന്ദി, ജ്യോഗ്രഫി, സോഷ്യോളജി, സുവോളജി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 19ന് രാവിലെ 11ന് നടക്കും. ഫോണ്‍ 04936 284445.

കരിങ്കുറ്റി ഗവ.ഹൈസ്‌കൂളില്‍ യു.പി.എസ്.എ. താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 23ന് രാവിലെ 11ന് നടക്കും. ഫോണ്‍ 04936 284416.
വൈത്തിരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. ജ്യോഗ്രഫി താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 18ന് രാവിലെ 11ന് നടക്കും. ഫോണ്‍ 04936 255628.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button