മുംബൈ: നഷ്ടത്തിൽ തുടങ്ങിയ ഓഹരി വിപണിക്ക് രണ്ടാം ദിനവും കനത്ത തിരിച്ചടി. വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 642.22 പോയിന്റ് താഴ്ന്നു 36,481.09ലും, നിഫ്റ്റി 185.90 പോയിന്റ് താഴ്ന്ന് 10,817.60ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 858 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചുവെങ്കിലും 1641 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 143 ഓഹരികള്‍ക്ക് മാറ്റമില്ല. പ്രധാനമായും വാഹനം, ബാങ്ക്, ലോഹം, ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി, ഐടി, ഫാര്‍മ ഓഹരികൾ നഷ്ടമുണ്ടാക്കിയപ്പോൾ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും രണ്ട് ശതമാനത്തോളം താഴെപ്പോയി.
Also read : ഓഹരി വിപണിയിൽ ഇന്നും തളർച്ച : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments