പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മ ദിനത്തോടനുബന്ധിച്ച് ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് ഭക്തന്‍. വാരണാസി സങ്കത് മോചന്‍ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാള്‍ കഴിഞ്ഞ ദിവസം കിരീടം സമര്‍പ്പിച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് വിജയിച്ച് രണ്ടാം തവണയും മോദി അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്നു നേര്‍ന്നിരുന്നുവെന്ന് അരവിന്ദ് സിങ് പറഞ്ഞു.
READ ALSO: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കഴിഞ്ഞ 75 വര്‍ഷത്തോളം സാധിക്കാതിരിക്കുന്ന രാജ്യത്തിന്റെ വളര്‍ച്ച സാധ്യമാക്കിയത് മോദിയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വര്‍ണ കിരീടം സമര്‍പ്പിക്കുകയാണ്. മോദിയും ഇന്ത്യയുടെ ഭാവിയും സ്വര്‍ണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ സ്വര്‍ണ കിരീടമെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലാണ് മോദിയുടെ 69ാം പിറന്നാളാഘോഷം. 1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദിയുടെ ജനനം.
READ ALSO: അബുദാബിയില്‍ 18 അമുസ്ലിം ആരാധനാ കേന്ദ്രങ്ങള്‍ക്ക് ഉടന്‍ ലൈസന്‍സ്
Post Your Comments