കൊൽക്കത്ത : രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതോടൊപ്പം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ മമത നാളെ ഡൽഹിയിലെത്തും. പശ്ചിമ ബംഗാളിന്റെ ഭരണപരമായ വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചക്കായാണ് കൂടിക്കാഴ്ച എന്നാണ് ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ലഭിക്കുന്ന വിവരം. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.
Birthday greetings to Prime Minister @narendramodi ji
প্রধানমন্ত্রী নরেন্দ্র মোদিজী কে জন্মদিনের শুভেচ্ছা
— Mamata Banerjee (@MamataOfficial) September 17, 2019
പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാരുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലാണ് മമതാ ബാനര്‍ജി. ദേശീയ പൗരത്വ പട്ടികയുടെ പേരില്‍ പശ്ചിമ ബംഗാളിലെ ഒരു പൗരനെ പോലും സ്പര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് സാധിക്കില്ലെന്ന വെല്ലുവിളിയുമായി മമത രംഗത്തെത്തിയിരുന്നു.
Also read : പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി സോണിയാ ഗാന്ധി
Post Your Comments