Latest NewsNewsIndia

കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി

ജയ്‍പുര്‍: രാജസ്ഥാനിൽ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേർന്നു. കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേയാണ് എം എൽ എ മാരുടെ കൂറുമാറ്റം.

ALSO READ: ഡൊണാൾഡ് ട്രംപ് എത്തും; തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി

നിയമസഭയിലെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ആറ് ബിഎസ്‍പി എംഎല്‍എമാരും കൂടി ഇന്നലെ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് സിപി ജോഷിക്ക് കത്ത് നല്‍കി.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ബിഎസ്‍പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് സൂചന. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്‍ചന്ദ് ഖേറിയ എന്നീ ബിഎസ്‍പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണ് എന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

ALSO READ: മോസ്‌ക്കോ ഇന്ത്യന്‍ എംബസിയില്‍ ആദ്യത്തെ വനിത ഡിഫന്‍സ് അറ്റാഷെ ചുമതലയേറ്റു

അശോക് ഗെല്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല – ബിഎസ്‍പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജേന്ദ്ര ഗുഡ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button