Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിലുണ്ടായ തീപിടിത്തത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം

റിയാദ്: തീപിടിത്തത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ റിയാദിൽ ജനേദ്രിയയ്ക്കടുത്ത് ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്.  റിയാദ് സിവിൽ ഡിഫൻസ് വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Also read : ദുബായിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം

ഫർണിച്ചറുകളിൽ തീപിടിച്ച ശേഷം വൻ പുകയോടുകൂടി മുകൾനിലയിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റ രണ്ടുപേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണെന്നും, മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button