![](/wp-content/uploads/2019/09/onam-varagho.jpg)
തിരുവനന്തപുരം: കനത്ത സുരക്ഷയ്ക്ക് നടുവില്‍ സംസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വൈകുന്നേരം അഞ്ചു മണിക്ക് വെള്ളയമ്പലത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളീയ കലാരൂപങ്ങള്‍ക്കൊപ്പം രാജസ്ഥാന്‍, മണിപ്പൂര്‍, പഞ്ചാബ്, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.
Read Also : അതിര്‍ത്തി നിര്‍ണയത്തിനുശേഷം ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും: ജെപി നഡ്ഡ
നഗരത്തില്‍ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.പ്രധാന വേദിയായ കനകക്കുന്നില്‍ നാര്‍ക്കോട്ടിക്സ് സെല്‍ ഡി വൈ എസ് പി ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. ഇവര്‍ക്കു പുറമേ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഷാഡോ പൊലീസ് സംഘം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പട്രോള്‍, വനിതാ ബറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും കനകക്കുന്ന് പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങളില്‍ പങ്കാളികളാകും.
കനകക്കുന്നിലും പരിസരത്തുമായി 30 ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിനു പുറത്തുള്ള പ്രധാന വേദികളിലും പഴുതടച്ച സുരക്ഷ സംവിധാനം പൊലീസ് ഒരുക്കും. ഇതിനായി 1500-ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.
അതേസമയം, ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 16 ന് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചു.
Post Your Comments