തൃശ്ശൂര്‍: എസ്എഫ്‌ഐക്കാര്‍ ഡിവൈഎഫ്‌ഐ നേതാവിനെ അതിക്രൂരമായി തല്ലിച്ചതച്ചു. അവണൂരില്‍ ആണ് സംഭവം.
ALSO READ: വയനാടിന്റെ പ്രിയങ്കരി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്
ഡിവൈഎഫ്‌ഐ അവണൂര്‍ മേഖലാ ഭാരവാഹിയും, അവണൂര്‍ പഞ്ചായത്തംഗത്തിന്റെ മകനുമായ ദിജിത്തിനെയാണ് നേതാക്കള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി തല്ലിച്ചതച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ ദിജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോളേജിലെ തന്നെ എസ്എഫ്‌ഐ നേതാക്കളും പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. എന്നാല്‍ സിപിഎം നേതൃത്വം ആരോപണം നിഷേധിച്ചു. മദ്യപിച്ചെത്തിയ സാമൂഹ്യ വിരുദ്ധര്‍ ജിത്തിനെ മര്‍ദ്ദിച്ചു എന്നാണ് സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളുടെ വിശദീകരണം. കേരളവര്‍മ്മ കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാവായിരുന്നു മര്‍ദ്ദനത്തിനിരയായ ദിജിത്ത്. പഠിക്കുന്ന കാലത്തുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ചത്തെ സംഭവമെന്നാണ് നിഗമനം.
ALSO READ: രണ്ട് ദിവസം ബാങ്ക് പണിമുടക്ക്
സംഭവം പുറത്തറിഞ്ഞതോടെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കോളേജിലെ മറ്റൊരു വിഭാഗം എസ്എഫ്‌ഐ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
Post Your Comments