ആസാം: അസമിലെ കരിംഗഞ്ച് ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കണമെന്ന് അധ്യാപകൻ പറഞ്ഞു. എന്നാൽ തീരുമാനം വിവാദമായതോടെ ഇത് പിൻവലിച്ചു. അവസാനം സ്കൂൾ അധികൃതർ പൊതുസമൂഹത്തോട് മാപ്പുചോദിച്ചു.
ALSO READ: ഋഷഭ് പന്തിന് സഞ്ജു സാംസൺ കടുത്ത വെല്ലുവിളി; ഗൗതം ഗംഭീർ പറഞ്ഞത്
എല്ലാ പെണ്‍കുട്ടികളും ”ഹിജാബ്” നിര്‍ബന്ധമായും ധരിക്കണം അവരെ ”ദുഷിച്ച കണ്ണുകളില്‍ നിന്ന്” സംരക്ഷിക്കാനാണ് തീരുമാനമെന്നും അദ്ധ്യാപകന്‍ പറഞ്ഞു. ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ ഫോട്ടോയും ഹന്നന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഒടുവിൽ തീരുമാനത്തിൽ നിന്ന് പിൻമാറുന്നെന്ന് അദ്ധ്യാപകൻ തന്നെ പറഞ്ഞു. കനിഷൈലിലെ ഈസ്റ്റ് പോയിന്റ് പബ്ലിക് സ്‌കൂളിലെ മുതിര്‍ന്ന അദ്ധ്യാപകന്‍ എ ബി ഹന്നന്‍ ആണ് തീരുമാനമെടുത്ത വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ALSO READ: പാലാരിവട്ടം പാലം: കേരളം കണ്ട വലിയ നിര്‍മാണ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
എല്ലാ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ അനുമതിയുണ്ടെങ്കിലും മുസ്ലീം വിഭാഗത്തിലെ കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റ് പോയിന്റ് പബ്ലിക് സ്‌കൂളിന് അസമിലെ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ അംഗീകാരവുമുണ്ട്.
Post Your Comments