മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 261.68 പോയിന്റ് നഷ്ടത്തിൽ 37,123.31ലും, ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 72.40 പോയിന്റ് നഷ്ടത്തിൽ 11,003.50ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 1360 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ, 1137 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 169 ഓഹരികള്‍ക്ക് മാറ്റമില്ല.
Also read : നേട്ടമില്ലാതെ ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോൾ ഊര്‍ജം, ഇന്‍ഫ്ര, ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ്, വാഹനം, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ വിൽപ്പന സമ്മർദ്ദത്തിലായി. ബ്രിട്ടാനിയ, ടൈറ്റന് കമ്പനി, കോള്‍ ഇന്ത്യ, നെസ് ലെ,ടെക് മഹീന്ദ്ര, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, യുപിഎല്‍, യെസ് ബാങ്ക്, എസ്ബിഐ, ബിപിസിഎല്‍, എംആന്റ്എം, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments