ന്യൂ ഡൽഹി : ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറിനായി കൂടുതല്‍ പരിശോധനകള്‍ നാസ നടത്താനൊരുങ്ങുന്നു. നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബിറ്റര്‍ നാളെയാണ് വിക്രം ലാന്‍ഡറിന്‍റെ ലക്ഷ്യസ്ഥാനമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനു മുകളിലൂടെ പറക്കുന്നത്. ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഐഎസ്ആർഓയ്ക്ക് നാസ കൈമാറും. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകൾ പുറത്ത് വിട്ടത്.
Also read : ലാന്‍ഡറിനെ ഉണര്‍ത്താന്‍ ഈ ഭീമന്‍ ആന്റിനയ്ക്ക് കഴിയുമെന്ന് പ്രതീക്ഷ : ആകാംക്ഷയോടെ ഇന്ത്യയും ലോകരാജ്യങ്ങളും
സോഫ്റ്റ് ലാൻഡിംഗ് നടക്കാൻ അൽപസമയം മാത്രം ബാക്കി നിന്നപ്പോഴാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.14 ദിവസത്തിനുള്ളില്‍ ഓര്‍ബിറ്ററുമായി ബന്ധം നഷ്ടപ്പെട്ട വിക്രം ലാന്‍ഡറുമായി ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
Post Your Comments