വീട്ടിലെ ഒരാള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ അത് കുടുംബത്തെ ഒന്നാകെ ബാധിക്കും. കുടുംബത്തിന്റെ താളം തെറ്റും. കുട്ടികള്‍ക്കാണ് ആ അവസ്ഥയെങ്കില്‍ അതിന്റെ ആഘാതം ഒന്ന് വര്‍ധിക്കുക കൂടി ചെയ്യും. എന്നാല്‍, ക്യാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരനെ ഒരു വയസ്സിന് മാത്രം മൂത്ത സഹോദരി സഹായിക്കുന്ന കരളലയിപ്പിക്കുന്ന കാഴ്ച പങ്കുവെച്ചിരിക്കുകയാണ് ഒരമ്മ. ക്യാന്‍സര്‍ രോഗം കുരുന്നുകളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് കയറ്റ്‌ലിന്‍ എന്ന 28കാരി പങ്കുവെച്ചിരിക്കുന്നത്. കളിച്ചിചിരിച്ച് നടക്കേണ്ട പ്രായത്തില്‍ കീമോതെറാപ്പിയുടെ വേദനിപ്പിക്കുന്ന ദിനങ്ങളിലൂടെയാണ് മകന്‍ ബാഗറ്റിന്‍ കടന്നുപോകുന്നതെന്നും അവിടെ അവന് താങ്ങായി ഒപ്പം നില്‍ക്കുന്നത് സഹോദരി ഓബ്രേ ആണെന്നുമാണ് ആ അമ്മ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കയറ്റ്ലിന്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ക്യാന്‍സര്‍ ബാധിച്ച അനുജനെ ടോയിലറ്റില്‍ പോകാന്‍ സഹായിക്കുന്ന സഹോദരിയുടെ ചിത്രത്തോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ALSO READ: ഗൾഫുകാരന്റെ ഭാര്യയെ വലയിലാക്കിയ വിരുതനായ മോഷ്ടാവ് പിടിയിൽ; ഭാര്യയെ പോറ്റാനായി ഭർത്താവ് ജോലിയോട് ജോലി
അമേരിക്കന്‍ സ്വദേശിയാണ് കയറ്റ്ലിന്‍. കയറ്റ്ലിന്റെ മൂന്ന് വയസ്സുളള മകന്‍ ബാഗറ്റിന് രക്താര്‍ബുദ്ദമാണ് (ലുക്കീമിയ). നിരവധി കീമോതെറാപ്പികള്‍ ചെയ്ത മകനെ മൂത്ത മകള്‍ നോക്കുന്നതും അവര്‍ തമ്മിലുള്ള ബന്ധവുമാണ് കയറ്റ്ലിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബാഗറ്റിന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. പിന്നീട് നിരവധി കീമോതെറാപ്പികള്‍ക്ക് അവന്‍ വിധേയനായി.
‘ കുട്ടികളിലെ ക്യാന്‍സര്‍ രോഗം ശരിക്കും ബാധിക്കുന്നത് ആ കുടുംബത്തെ മുഴുവനുമാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. ക്യാന്‍സര്‍ ചികിത്സയുടെ പണചിലവിനെ കുറിച്ചും ചികിത്സയുടെ വേദനകളെ കുറിച്ചും മാത്രമേ എങ്ങും പറഞ്ഞുകേട്ടിട്ടുളളൂ. എന്നാല്‍ ക്യാന്‍സര്‍ രോഗം ഒരു കുടുംബത്തെ മുഴുവന്‍ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാമോ? കുടുംബത്തിലെ മറ്റ് കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ? 15 മാസം മാത്രം വ്യത്യാസത്തില്‍ ജനിച്ച എന്റെ മക്കള്‍ അത് അനുഭവിക്കുകയാണ്’- കയറ്റ്‌ലിന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ‘മകന്‍ ടോയിലറ്റില്‍ പോകുമ്പോള്‍ ഒപ്പം നില്‍ക്കുന്നത് മകളാണ്. അവന്‍ ഛര്‍ദിക്കുമ്പോള്‍ പുറംവശം തടവി കൊടുക്കുന്നത് അവളാണ്. ഇതാണ് കുഞ്ഞുങ്ങളിലെ ക്യാന്‍സര്‍’- കയറ്റ്‌ലിന്‍ പറയുന്നു.
തന്റെ അനുജനെ ഐസിയുവിലേക്ക് കൊണ്ടു പോകുന്നതും അവന്റെ ശരീരത്തിലേക്ക് സൂചികള്‍ കയറ്റുന്നതുമാണ് നാല് വയസ്സുളള മകള്‍ സ്ഥിരമായി കാണുന്നതെന്ന് അവര്‍ പറയുന്നു. എന്താണ് അനിയന്റെ അസുഖമെന്ന് അവള്‍ക്ക് കൃത്യമായി അറിയില്ല, അവന് എന്തോ പറ്റിയെന്ന് മാത്രമേ അവള്‍ക്കറിയൂ എന്നും എപ്പോഴും കളിച്ചു ചിരിച്ച് നടന്ന അവന്‍ ഇപ്പോള്‍ എപ്പോഴും ഉറക്കമാണെന്നും നടക്കാന്‍ പോലും സഹായം വേണമെന്നും കയറ്റ്‌ലിന്‍ പറയുന്നു.ആശുപത്രിയിലും എല്ലായിടത്തും മകനോടൊപ്പം തങ്ങള്‍ മകളെയും കൊണ്ടുപോകാറുണ്ടെന്നും സഹായിക്കാനും ഒപ്പം നില്‍ക്കാനുമുള്ള മനസ്സ് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കിയെടുക്കാനാണിതെന്നും അവര്‍ പറയുന്നു.
ALSO READ: അടിക്കടി കൂറുമാറുന്ന കോണ്‍ഗ്രസുകാര്‍ ഹിജഡകള്‍; വിവാദ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി
Post Your Comments