Latest NewsNewsTechnology

ലാന്‍ഡറിനെ ഉണര്‍ത്താന്‍ ഈ ഭീമന്‍ ആന്റിനയ്ക്ക് കഴിയുമെന്ന് പ്രതീക്ഷ : ആകാംക്ഷയോടെ ഇന്ത്യയും ലോകരാജ്യങ്ങളും

ബംഗളൂരു : ലാന്‍ഡറിനെ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഭീമന്‍ ആന്റിന്. ഈ ആന്റിന ഉപയോഗിച്ച് ലാന്‍ഡറിനെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ . ഇതോടെ പ്രതീക്ഷ അസ്തമിച്ച ചന്ദ്രയാന്‍ -2 വിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഗവേഷകര്‍. കഴിഞ്ഞ ഒരാഴ്ചയായി ഇസ്രോ ഗവേഷകരെല്ലാം ചന്ദ്രയാന്‍ -2 ന്റെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാല്‍ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാര്‍ക്കിന് വിക്രം ലാന്‍ഡറെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also : ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരന്തം : അവിടെ ഇറങ്ങുമ്പോഴുണ്ടാകുന്ന ഫലങ്ങള്‍ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവും

32 മീറ്റര്‍ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററും (ബാര്‍ക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കിന്റെ ഭാഗമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എസില്‍) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാന്‍ഡറുമായി സിഗ്‌നല്‍ സ്ഥാപിക്കാന്‍ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോര്‍ണിയയിലെ ഗോള്‍ഡ്സ്റ്റോണ്‍, സ്പെയിനിലെ മാഡ്രിഡ്, ഓസ്ട്രേലിയയിലെ കാന്‍ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം ഇന്ത്യയിലെ ഭീമന്‍ ആന്റിനയും പ്രവര്‍ത്തിക്കും.

Read Also : ലാന്‍ഡര്‍ നശിപ്പിക്കപ്പെട്ടതാണോ അതോ.. ലാന്‍ഡറിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രോ : പ്രതീക്ഷയോടെ ഗവേഷകര്‍

ബാര്‍ക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റര്‍ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അഞ്ചിരട്ടി വലുപ്പമുണ്ട്. 65 കോടി രൂപ ചെലവിട്ടാണ് ആന്റിന നിര്‍മിച്ചച്. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആന്റിന ബഹിരാകാശ പേടകത്തില്‍ നിന്ന് സിഗ്‌നലുകള്‍ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാന്‍ഡുകള്‍ കൈമാറുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button