മുസാഫര്‍പൂര്‍(ബിഹാര്‍): സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്നും പിഴയീടാക്കി പൊലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ചോദ്യം പോലും കേള്‍ക്കാതെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആയിരം രൂപ പിഴയടക്കേണ്ടി വന്നത്.
ALSO READ: ആസ്ട്രേലിയൻ പൗരനെ ഗസ്റ്റ്ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഈ ഓട്ടോഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് പോലീസുകാരുടെ വാദം. ഡ്രൈവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നയാളായതിനാല്‍ ഇയാളില്‍ നിന്ന് ഏറ്റവും കുറഞ്ഞ പിഴത്തുകയാണ് ഈടാക്കിയതെന്നും സരൈയിലെ പോലീസുകാര്‍ പറഞ്ഞു. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ പിഴ ഈടാക്കുന്നതിലെ ന്യായമെന്താണെന്നാണ് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ ചോദിക്കുന്നത്.
ഭേദഗതി ചെയ്ത മോട്ടര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഓട്ടോറിക്ഷയുടെ കാര്യത്തില്‍ ഇങ്ങനെയൊരു നിയമം ഇല്ല. നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ തോതില്‍ വര്‍ധനയുമുണ്ടായിരുന്നു.
Post Your Comments