തിരുവനന്തപുരം: സീറ്റ് ബെൽറ്റ് ഘടിപ്പിക്കുക എന്നത് കേന്ദ്ര നിയമമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് അദ്ദേഹം പറഞ്ഞു. 1994 മുതൽ നിലവിലുള്ള നിയമമമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യമാണ് ബസുകളിൽ ക്യാമറ വേണമെന്നത്. അതിന് ആദ്യം രണ്ട് മാസം സമയം തേടിയപ്പോൾ അത് നൽകി. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞ് 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ക്യാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളിൽ ക്യാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിഞ്ഞുവെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
Read Also: കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച് പൊലീസ്
Post Your Comments