Latest NewsKeralaNews

കാറുകളുടെ ഗ്ലാസ് തകർത്തുള്ള കവർച്ച; യുവ കോടീശ്വരൻ പൊലീസ് പിടിയിൽ

തളിപ്പറമ്പ്: കാറുകളുടെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയിരുന്ന യുവ കോടീശ്വരൻ പൊലീസ് പിടിയിൽ. 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകർത്ത് ഇയാൾ കവർച്ച നടത്തിയിരുന്നു. തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളൻ പുതിയപുരയിൽ അബ്ദുൽ മുജീബിനെയാണ് (41) ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ALSO READ: എസ്എഫ്‌ഐക്കാര്‍ ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിച്ചതച്ചു

ആർഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു മോഷണം തുടങ്ങിയതെന്നാണു പ്രതിയുടെ മൊഴി. തളിപ്പറമ്പ് നഗരത്തിൽ ദേശീയ പാതയോരത്ത് വ്യാപാരിയായ പ്രതിക്കു സ്വന്തമായി 5 ഏക്കർ ഭൂമിയും നഗരത്തിൽ 3 നില ഷോപ്പിങ് കോംപ്ലക്സും മറ്റു പാരമ്പര്യ സ്വത്തുക്കളുമുണ്ടെന്നു പൊലീസ് പറഞ്ഞു.

ALSO READ: വയനാടിന്റെ പ്രിയങ്കരി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്

പറശ്ശിനിക്കടവിൽ നിന്നു കവർച്ച ചെയ്ത 18000 രൂപ പ്രതിയുടെ കടയിൽ നിന്നു കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്തതോടെ മുജീബിനെ കാണാനില്ലെന്നു ബന്ധുക്കൾ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. കവർച്ച ചെയ്ത ആഭരണങ്ങൾ തളിപ്പറമ്പിലെ ജ്വല്ലറിയിൽ നിന്നും വിദേശ കറൻസികൾ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽ നിന്നും പൊലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button