Latest NewsNewsIndia

ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു

ന്യൂഡല്‍ഹി: ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു. ന്യൂഡല്‍ഹിയിലെ നരേല സ്വദേശിനി രച്‌നയ്ക്കാണ് അയല്‍വാസിയുടെ വെടിയേറ്റത്. സംഭവത്തിൽ രച്‌നയുടെ അയല്‍വാസിയായ ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് രച്‌നയ്ക്ക് വെടിയേറ്റത്. അയല്‍വാസികളായ ജാവേദും ഭാര്യയും കലഹിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രച്‌ന ഇത് പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ രച്‌നയ്ക്കുനേരെ ജാവേദ് വെടിയുതിര്‍ത്തുവെന്നാണ് പരാതി. ഇതിനു പിന്നാലെ ജാവേദ് ഭാര്യയെ മാതാപിതാക്കളുടെ അടുത്തെത്തിച്ചശേഷം ഒളിവില്‍പോകുകയും ചെയ്‌തു. പിന്നീടാണ് പോലീസ് ജാവേദിനെ പിടികൂടിയത്. രച്‌ന അപടകനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Read also: എന്റെ ശരീരഭാരം കൂടി, നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡി ഷെയിമിങിനെക്കുറിച്ച് പറയുന്നത് നിർത്താമോ? പ്രശസ്‌ത യുട്യൂബ് താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button