Latest NewsNewsIndia

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം അനുവദിക്കില്ല; ഉ​ട​ൻ ത​ന്നെ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാന: ഹരിയാനയിൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം അനുവദിക്കില്ലെന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. ഇതിനായി ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ മാ​തൃ​ക​യി​ൽ ഹ​രി​യാ​ന ഉ​ട​ൻ ത​ന്നെ പൗ​ര​ൻ​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി

ആ​സാ​മി​ൽ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി ച്ച​പ്പോ​ൾ 19.07 ല​ക്ഷം അ​പേ​ക്ഷ​ക​രാ​ണ് പു​റ​ത്താ​യ​ത്. മൊ​ത്തം അ​പേ​ക്ഷ​ക​രി​ൽ 3.11 കോ​ടി പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മ​രാ​യി. മു​ൻ നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ, റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി എ​ച്ച്.​എ​സ് ഭ​ല്ല എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷം ഹ​രി​യാ​ന​യി​ലെ പ​ഞ്ച​കു​ല​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ALSO READ: റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കും; ജയ്ഷെ മുഹമ്മദ് ഭീഷണി മുഴക്കി

ഒ​രേ കു​ടും​ബ​ത്തി​ലെ ഏ​താ​നും പേ​ർ മാ​ത്രം പ​ട്ടി​ക​യ്ക്കു പു​റ​ത്താ​യ​താ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും പ്ര​ശ്ന​മാ​യ​ത്. ഭ​ർ​ത്താ​വും മ​ക്ക​ളും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യ​പ്പോ​ൾ ഭാ​ര്യ മാ​ത്രം വി​ദേ​ശി ആ​യ​വ​രും ഭ​ർ​ത്താ​വോ, മ​ക്ക​ളി​ൽ ഒ​രാ​ളോ മാ​ത്രം പൗ​ര​ത്വ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. നാ​ഷ​ണ​ൽ ര​ജി​സ്റ്റ​ർ ഓ​ഫ് സി​റ്റി​സ​ണ്‍​ഷി​പ്പ് (എ​ൻ​ആ​ർ​സി) എ​ന്ന പേ​രി​ലു​ള്ള അ​ന്തി​മ പൗ​ര​ത്വ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ആ​സാ​മി​ലെ വി​വി​ധ എ​ൻ​ആ​ർ​സി സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​യി​ര​ങ്ങ​ളാ​ണു ഭ​യാ​ശ​ങ്ക​ക​ളോ​ടെ എ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button