മുംബൈ: വാഹന വിപണി ഇടിയുമ്പോഴും പ്രമുഖ എസ് യു വിയായ ഹെക്ടറിന് നിരവധി ആവശ്യക്കാർ. എംജി മോട്ടര്‍ ഇന്ത്യയുടെ ‘ഹെക്ടര്‍’ ഓഗസ്റ്റ് മാസം മാത്രം 2018 എണ്ണമാണ് ഡെലിവറി നടത്തിയത്.
ALSO READ: ജി എസ് ടി: ഇടപാടിലെ ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിന് ആധാര്‍ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു
ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചശേഷം 10000 പേര്‍ മുന്‍ഗണനപ്പട്ടികയിലേക്കും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലുള്ള 28000 ബുക്കിങ്ങും സമയബന്ധിതമായി നിറവേറ്റുമെന്ന് ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ ഗൗരവ് ഗുപ്ത വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും അധികം ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. ഉല്‍പാദനം പ്രതിമാസം 2000 എന്നത് ഈ മാസം മുതല്‍ 3000 ആക്കും. ഇന്ത്യയിലും വിദേശത്തുമുള്ള ഘടകനിര്‍മാതാക്കളുമായി ഇതിനാവശ്യമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഉല്‍പാദനം വര്‍ധിക്കുന്നതനുസരിച്ച് ഇക്കൊല്ലം തന്നെ ബുക്കിങ് പുനരാരംഭിക്കുമെന്നും അദേഹം അറിയിച്ചു.
ALSO READ: കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ തെന്നിന്ത്യൻ സംസ്ഥാനത്ത് പ്രതിഷേധം
മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 143 പി എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എന്‍ജിന്‍ ലഭ്യമാവും. പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില.
Post Your Comments