Latest NewsNewsGulf

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഞെട്ടിക്കുന്നത്

റിയാദ് : സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഞെട്ടിക്കുന്നത് . സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം മുപ്പത്തി ഒന്ന് ലക്ഷമെന്ന് റിപ്പോര്‍ട്ട്. ഹൗസ് ഡ്രൈവര്‍മാരാണ് ഇവരില്‍ പകുതിയിലേറെ പേരും. നാനൂറോളം വനിതകളും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : മുഖ്യമന്ത്രിയുടെ വളര്‍ത്തുനായ ചത്തു; മൃഗഡോക്ടര്‍ക്കെതിരെ പോലീസ് കേസ്

പുരുഷന്മാരും വനിതകളും ഉള്‍പ്പെടുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് നിലവില്‍ 31,09,173 ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ 16,66,042 പേര്‍ ഹൗസ് ഡ്രൈവര്‍മാരാണ്. 494 വനിതകളുമുണ്ട് ഇക്കൂട്ടത്തില്‍. മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ 53.6 ശതമാനവും ഹൗസ് ഡ്രൈവര്‍മാരാണ്. തൊട്ടുപിന്നില്‍ 44 ശതമാനം പേര്‍ വീട്ടുവേലക്കാരും ശുചീകരണ തൊഴിലാളികളുമാണ്. 13,68,820 പേരാണ് ഈ വിഭാഗത്തില്‍ ജോലിയെടുക്കുന്നത്. ഇതില്‍ 3,64,631 പേര്‍ പുരുഷന്മാരാണ്. വീടുകളിലും കെട്ടിടങ്ങളിലും റിസോര്‍ട്ടുകളിലും പരിപാലന ജോലികളില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ എണ്ണം 30,506 ആണ്. ഇവരിലുമുണ്ട് 14 വനിതകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button