ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെ വളര്‍ത്തുനായ മരിച്ച സംഭവത്തില്‍ വെറ്റിനറി ഡോക്ടറുടെ പേരില്‍ കേസ്. നായയുടെ മരണത്തിന് കാരണമായത് വെറ്റിനറി ഡോക്ടറുടെ അശ്രദ്ധയാണെന്ന നിഗമനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ഡോ. രഞ്ജിത്ത് 11 മാസം പ്രായമുള്ള നായയ്ക്ക് കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷമാണ് നായ തളര്‍ന്നുവീണ് ചത്തത്. തുടർന്ന് പ്രഗതി ഭവനിലെ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന ആസിഫ് അലി ഖാന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) സെക്ഷന്‍ 429, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ 11 (4) വകുപ്പ് പ്രകാരം ഡോക്ടറിനെതിരെയും ഒരു സ്വകാര്യ വെറ്ററിനറി ക്ലിനിക്കിന്‍റെ ചുമതലക്കാരനെതിരെയുമാണ് ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്തിരിക്കുന്നത്.
Read also: പാകിസ്ഥാന്റെ തകര്‍ച്ച അനിവാര്യമാണ് : അതെങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തി രാജ്‌നാഥ് സിംഗ്
Post Your Comments