കൊച്ചി : അന്നത്തെ വന്‍ ഹിറ്റായ സിനിമയിലെ ഇംഗ്ലീഷുകാരി പെണ്‍കുട്ടി ഇന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍. തലയിണമന്ത്രം’ എന്ന ചിത്രത്തില്‍ കരാട്ടെ കാരനായ ഇന്നസെന്റ്ിന്റേയും ം മീനയുടേയും മകള്‍ ( ജാക്കിചാന്റെ ആരാധിക) ആയി തകര്‍ത്ത് അഭിനയിച്ച ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയാണ് ഇന്ന് ഗാനഗന്ധര്വന് സിനിമയിലെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആയിരിക്കുന്നത്.’ ലക്ഷ്മി എന്ന സ്കൂള്‍ പ്രിന്‍സിപ്പള്‍ ആയി അഭിനയിക്കുന്ന സിന്ധു മനുവര്‍മയാണ് ആ ഇംഗ്ലീഷുകാരി പെണ്‍കുട്ടി. ഈ രസകരമായ സംഭവം പങ്കുവെച്ചിരിക്കുന്നത് രമേഷ് പിഷാരടിയാണ്.
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗാനഗന്ധര്വന് ലൊക്കേഷനിലെ രസകരമായ സംഭവങ്ങളും ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്റുകളും പിഷാരടി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിലൂടെയാണ് സിന്ധു മനു വര്‍മയുടെ ക്യാരക്ടര്‍ പോസ്റ്റര്‍് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
Read Also : ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആയിരകണക്കിന് ഭ്രൂണാവശിഷ്ടങ്ങള്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘സിന്ധു മനു വര്‍മ്മ ….
ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആളെ നല്ല പരിചയം…’തലയിണമന്ത്രം’ എന്ന ചിത്രത്തില്‍ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകള്‍ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആള്… അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ആയിരുന്നു ഇന്ന് പ്രിന്‍സിപ്പാള്‍…..
മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടന് ജഗന്നാഥ വര്‍മയുടെ മരുമകള്‍ ആണ് സിന്ധു മനു വര്‍മ്മ…’ .
Post Your Comments