ന്യൂഡല്‍ഹി : പാകിസ്ഥാന്റെ തകര്‍ച്ച അനിവാര്യമാണ് , അതെങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തി രാജ്നാഥ് സിംഗ് . പാകിസ്ഥാനെ തകര്‍ക്കാന്‍ ആരും ആവശ്യമില്ല, അത് സ്വയം തകരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, അല്ലാത്തപക്ഷം പാകിസ്ഥാന്‍ സ്വയം നാശം വിളിച്ചുവരുത്തുകയാണ്. ആര്‍ക്കും അത് തകരുന്നത് ് തടയാന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് ഉറപ്പിച്ചു പറഞ്ഞു.
Read Also ; മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണ; രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികന് വലുത്
മുസാഫറാബാദില്‍ സംസാരിക്കുന്നതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.തന്റെ രാജ്യത്തെ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നതുവരെ നിയന്ത്രണ രേഖയിലേക്ക് നീങ്ങരുതെന്ന് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും സുരക്ഷിതരായി തന്നെ തുടരുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ജനങ്ങളെ ഭിന്നിപ്പിക്കുന്നില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ പാകിസ്ഥാനില്‍ അവകാശ ലംഘനങ്ങള്‍ നടക്കുകയായിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സേവനത്തിലിരിക്കെ ജീവന്‍ നഷ്ടപ്പെട്ട 122 സൈനികരുടെ കുടുംബങ്ങള്‍ക്കായി സൂറത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. നിയന്ത്രണ പരിധി ലംഘിക്കരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ജനങ്ങള്‍ക്ക് നല്ല ഉപദേശം നല്‍കിയിട്ടുണ്ട്, കാരണം ഇന്ത്യന്‍ സൈനികര്‍ തയ്യാറാണ്, അവരെ മടങ്ങാന്‍ അനുവദിക്കില്ല, സിംഗ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
ആര്‍ട്ടിക്കിള്‍ 370 വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം സ്വാഗതം ചെയ്യാന്‍ പാകിസ്ഥാന് കഴിയില്ലെന്നും,ലോകരാജ്യങ്ങളെ ് തെറ്റിദ്ധരിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് പോയി എന്നും സിംഗ് പറഞ്ഞു. പാകിസ്ഥാന്‍ പറയുന്നത് വിശ്വസിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments